മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു
ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസുകാരന്റെ വീട്ടിൽ വികെ ശ്രീകണ്ഠന്‍ എംപി സന്ദർശനം നടത്തി. അതേസമയം കുട്ടിയെ കാണാനായില്ല.
മുകേഷ് എംഎല്‍എ കയർത്ത പത്താം ക്ലാസുകാരനെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസുകാരന്റെ വീട്ടിൽ വികെ ശ്രീകണ്ഠന്‍ എംപി സന്ദർശനം നടത്തി. അതേസമയം കുട്ടിയെ കാണാനായില്ല. ശ്രീകണ്ഠൻ എംപി എത്തുന്നവിവരം അറിഞ്ഞ് കുട്ടിയെ സ്ഥലത്ത് നിന്ന് മാറ്റിയതായി പറയപ്പെടുന്നുണ്ട്.
ഒറ്റപ്പാലത്തെ ഒരു കേന്ദ്രത്തിൽ കുട്ടിയും പിതാവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മയുമായി ശ്രീകണ്ഠൻ എംപി വിശദമായി സംസാരിച്ചു. വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുകേഷ് തന്നെ വിദ്യാർഥിയുടെ ഫോൺ നമ്പർ പുറത്ത് വിടണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെയാണ് വിദ്യാര്‍ത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മുകേഷിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പല രീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.
Adjust Story Font
16