മൂക്കന്നൂർ കൂട്ടക്കൊല: പ്രതി ബാബുവിന് വധശിക്ഷ
സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനടക്കം ഒരു കൂടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ബാബുവിന് വധശിക്ഷ. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റു രണ്ട് കൊലപാതക കേസുകളിൽ ഇരട്ട ജീവപര്യന്തവും എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കേസിലെ വിവിധ വകുപ്പുകളിൽ 4,10,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.
മൂക്കന്നൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് ബാബു കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. ബാബുവിന്റെ സഹോദരനാണ് ശിവൻ. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായത്. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളെയും ബാബു വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടൂകുടുകയായിരുന്നു.
Adjust Story Font
16