Quantcast

മുല്ലപ്പെരിയാർ ഡാം;കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

ഗവർണർ നടത്തിയ പരാമർശം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 Feb 2022 1:14 AM GMT

മുല്ലപ്പെരിയാർ ഡാം;കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
X

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ ഡാം പണിയുമെന്ന നയപ്രഖ്യപനത്തോടെയാണ് വീണ്ടും തർക്കം ഉടലെടുത്തത്. ഹരജിയിൽ സുപ്രീം കോടതി അന്തിമ വാദം കേൾക്കുന്ന ദിവസം വിഷയം ഉയർത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം.

ഡാമിന്റെ കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും പരിഗണിച്ച് പുതിയ ഡാം നിർമിക്കണമെന്ന നിലപാട് കേരളം ആവർത്തിക്കും.മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശത്തോടെയാണ് ചെറിയ ഇടവേളക്ക് ശേഷം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പുതിയ തർക്കത്തിന് തുടക്കമായത്. ഗവർണർ നടത്തിയ പരാമർശം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം നടക്കുമ്പോൾ വിഷയം ഉയർത്തിക്കാട്ടാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം തമിഴ്‌നാട് സുപ്രീം കോടതിയിൽ സമർപ്പിച്ചേക്കും. എന്നാൽ സുപ്രീം കോടതി വിധി ലംഘിച്ചിട്ടില്ലെന്നും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട കാര്യം നയപ്രഖ്യപനത്തിൽ ഉൾപ്പെടുത്തിയതാണെന്നുമാണ് കേരളത്തിന്റെ നിലപാട്.

തമിഴ്‌നാടുമായി പരസ്യ തർക്കത്തിലേക്ക് പോകാൻ കേരളം എന്നാൽ ആഗ്രഹിക്കുന്നുമില്ല. ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്ന് മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചതിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഡാമിന്റെ കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും പരിഗണിച്ച് പുതിയ ഡാം നിർമിക്കാൻ അനുമതി നൽകണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് പരമാവധി 142 അടിയാക്കാമെന്ന ഭരണഘടനാബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്നും വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും എഴുതി നൽകിയ വാദത്തിലൂടെ കഴിഞ്ഞ ദിവസം കേരളം സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.അന്തിമ വാദത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിൽ കോടതി അടുത്ത ആഴ്ച തന്നെ തീരുമാനമെടുക്കും.

TAGS :

Next Story