Quantcast

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമെന്ന് യു.എൻ റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2021-10-24 16:07:09.0

Published:

24 Oct 2021 4:05 PM GMT

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമെന്ന് യു.എൻ റിപ്പോർട്ട്
X

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്ന യു.എൻ സർവകലാശാലയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് തയാറാക്കിയ പഠന റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. കേരളത്തിലെ അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളുടെ സാഹചര്യത്തിൽ ഡാം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയിലാണ് റിപ്പോർട്ടിലേക്ക് കോടതിയുടെ ശ്രദ്ധ കൊണ്ടുവന്നതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്താകമാനമുള്ള ഡാമുകളുടെ കാലപ്പഴക്കം ഉയർത്തുന്ന ആഗോള പ്രതിസന്ധികളെ സംബന്ധിച്ച് ഈ വർഷം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഐക്യരാഷ്ട്രസഭയുടെ അക്കാദമിക വിഭാഗമാണ് യു.എൻ സർവകലാശാല ഇൻസ്റിറ്റ്യൂകൾ. " അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങളും മലയോര മേഖലകളിൽ തല്പര കക്ഷികളുടെ അനിയന്ത്രിതമായ ഭൂമി ഉപയോഗം മൂലമുള്ള പരിസ്ഥിതി നാശം കേരളത്തെ ഒരു പ്രളയ മേഖലയാക്കിയിട്ടുണ്ട്" കോടതിയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു.

കാലപ്പഴക്കം കൊണ്ടും കെട്ടിടത്തിന്റെ ബലക്ഷയം കൊണ്ടും പ്രകൃതി ക്ഷോഭങ്ങൾ കൊണ്ടും എളുപ്പം തകരാൻ സാധ്യതയുള്ള ലോകത്തിലെ ആറ് ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലഹരണപ്പെട്ട നിർമ്മാണരീതിയിലാണ് ഡാം നിർമ്മിക്കപ്പെട്ടതെന്ന് ഹരജിക്കാർ പറയുന്നു.

" പഠനത്തിനായി തെരഞ്ഞെടുത്ത ലോകത്തിലെ ആറു ഡാമുകളിൽ ഏറ്റവും പഴയതും ഇന്ത്യയിൽ നിന്നുള്ള ഏക ഡാമും മുല്ലപ്പെരിയാർ ആണ്. ബാക്കിയുള്ള അഞ്ച് ഡാമുകളിൽ നാലെണ്ണം ഡീക്കമ്മീഷൻ ചെയ്യുകയോ അതിനായുള്ള നടപടിക്രമങ്ങളിലോ ആണ്. സിംബാബ്‌വെയിലുള്ള 1960 ൽ നിർമ്മിക്കപ്പെട്ട ഒരു ഡാം മാത്രമാണ് ഇന്നും പ്രവർത്തിക്കുന്നത്." - റിപ്പോർട്ട് പറയുന്നു

റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം:

(അവലംബം : ലൈവ് ലോ)




TAGS :

Next Story