മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; തുറന്നിരിക്കുന്നത് രണ്ട് ഷട്ടറുകൾ മാത്രം
രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടുന്നത് അവസാനിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ കൂടുതൽ വെള്ളം തുറന്നുവിടണമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി. നിലവിൽ രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെയും മേൽനോട്ട സമിതി ചെയർമാനെയും തമിഴ്‌നാടിനെ അറിയിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടുന്നത് അവസാനിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ കൂടുതൽ വെള്ളം തുറന്നുവിടണമെന്നും മന്ത്രി പറഞ്ഞു. രാത്രി വെള്ളം തുറന്നുവിട്ടാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും വെള്ളം കയറിയ ശേഷം മാത്രമാണ് ജനങ്ങൾ ഡാം തുറന്ന വിവരം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16