Quantcast

മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുഖ്യമന്ത്രി യോഗം വിളിച്ചു

ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക

MediaOne Logo

Web Desk

  • Published:

    4 Nov 2024 2:42 AM GMT

Pinarayi Vijayan
X

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകും.

നിയമ മന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ്‌ ചെയർമാൻ, സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാദ്ധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലുമാകും ചർച്ച.

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‍ലിം സംഘടനാ പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദത്തെ ദോഷകരമായി ബാധിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.



TAGS :

Next Story