Quantcast

സിദ്ദിഖ് കാപ്പനെ കുറിച്ചുള്ള പോസ്റ്റ് മുനവ്വറലി തങ്ങൾ പിൻവലിച്ചോ? സംഭവം ഇതാണ്

"ചില സാങ്കേതിക കാരണത്താൽ എൻറെ ഫെയ്സ്ബുക്ക് പേജിലെ ജനുവരി 11 മുതലുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായിട്ടുണ്ട്"

MediaOne Logo

Web Desk

  • Updated:

    2021-04-26 05:50:38.0

Published:

26 April 2021 5:47 AM GMT

സിദ്ദിഖ് കാപ്പനെ കുറിച്ചുള്ള പോസ്റ്റ് മുനവ്വറലി തങ്ങൾ പിൻവലിച്ചോ? സംഭവം ഇതാണ്
X

ജനുവരി 11 മുതലുള്ള പോസ്റ്റുകൾ തന്റെ പേജിൽ നിന്ന് സാങ്കേതിക കാരണങ്ങളാൽ അപ്രത്യക്ഷമാണെന്ന് മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇത് പരിഹരിച്ചു വരികയാണ് എന്നും തങ്ങൾ വ്യക്തമാക്കി.

ഞായറാഴ്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കുറിച്ചുള്ള പോസ്റ്റ് തങ്ങൾ പിൻവലിച്ചു എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.

തങ്ങളുടെ കുറിപ്പ്‌

ചില സാങ്കേതിക കാരണത്താൽ എൻറെ ഫെയ്സ്ബുക്ക് പേജിലെ ജനുവരി 11 മുതലുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായിട്ടുണ്ട്.അത് തീർത്തും സാങ്കേതിക പ്രശ്നം മൂലം മാത്രമാണ്.അത് പരിഹരിക്കുന്നതിന്ന് ഫേസ്ബുക്ക് ടെക്നിക്കൽ ടീമുമായി കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.

ചില സാങ്കേതിക കാരണത്താൽ എൻറെ ഫെയ്സ്ബുക്ക് പേജിലെ ജനുവരി 11 മുതലുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായിട്ടുണ്ട്.അത് തീർത്തും...

Posted by Sayyid Munavvar Ali Shihab Thangal on Sunday, April 25, 2021

അതിനിടെ, സിദ്ദീഖ് കാപ്പന്റെ വീട് മുനവ്വറലി തങ്ങൾ സന്ദർശിച്ചു. കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന കാപ്പന്റെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെയാണ് തങ്ങളുടെ സന്ദർശനം. കാപ്പന് നീതി തേടി യൂത്ത് ലീഗ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് തങ്ങളും നേതാക്കളും കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തിയത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ നേരിൽകണ്ട് ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു.

TAGS :

Next Story