Quantcast

'ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിൽ'; ഷംസീറിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ

പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 12ന് നടക്കും

MediaOne Logo

Web Desk

  • Published:

    3 Sep 2022 3:02 PM GMT

ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിൽ; ഷംസീറിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ
X

മലപ്പുറം: നിയുക്ത നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലാണ് ഷംസീർ അവരോധിക്കപ്പെട്ടിരിക്കുന്നതെന്നത് സന്തോഷം പകരുന്നതാണെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയമായി ഭിന്നചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് ഷംസീറെന്ന് തങ്ങൾ കുറിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്തുപോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു. 15-ാം കേരള നിയമസഭയിലെ നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങളെന്നും മുനവ്വറലി തങ്ങൾ കുറിച്ചു.

രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് എഎൻ ഷംസീർ...

Posted by Sayyid Munavvar Ali Shihab Thangal on Saturday, September 3, 2022

ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തലശ്ശേരി എം.എൽ.എ ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്. പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദനു പകരക്കാരനായി എം.ബി രാജേഷ് മന്ത്രിസഭയിലെത്തിയ ഒഴിവിലാണ് ഷംസീറിന്റെ നിയമനം. സ്പീക്കർ സ്ഥാനത്തുനിന്ന് രാജേഷ് ഇന്നു രാജിവച്ചിട്ടുണ്ട്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 12ന് നടക്കും.

Summary: Muslim Youth League State President Sayyid Munavvar Ali Shihab Thangal congratulated AN Shamseer for being selected as new assembly speaker

TAGS :

Next Story