മുണ്ടക്കൈ ദുരന്തം: ചികിത്സാ ഫണ്ട് ലഭിക്കാതെ ദുരന്തബാധിതർ
അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങീട്ടും ഫലം കാണുന്നില്ല

വയനാട്: മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും ചികിത്സാ സഹായം ലഭിക്കാതെ നിരവധി പേർ. അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങീട്ടും ഫലം കാണുന്നില്ല. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവരുൾപ്പെടെ ചികിത്സാ സഹായ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ്.
മുണ്ടക്കൈ ജുമാ മസ്ജിദിനടുത്ത് താമസിച്ചിരുന്ന പടിക്കപറമ്പിൽ സുഹൈൽ ദുരന്തത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടതാണ്. രക്ഷാപ്രവത്തകർ ഹെലികോപ്റ്റർ മാർഗമാണ് കണ്ടെടുത്തത്. മഞ്ചേരി മെഡിക്കൽ കോളെജിലെത്തിച്ചു. കാലിന്റെ ഞെരിയാണിക്കിടയിലൂടെ കമ്പി തുളച്ച് കയറിയതിനാൽ മഞ്ചേരി കോഴിക്കോട് മെഡിക്കൽ കോളജുകളിലായി ദീർഘനാളത്തെ ചികിത്സയിലായിരുന്നു. പരിക്കേറ്റവർക്കായുള്ള സർക്കാർ ചികിത്സാ സഹായ ഫണ്ട് പക്ഷെ ഇതു വരെ സുഹൈലിന് ലഭിച്ചിട്ടില്ല. ഉപ്പയും ചെറിയ സഹോദരനുമടക്കം മരണത്തിന് കീഴടങ്ങിയപ്പോൾ മറ്റൊരു സഹോദരനും ഉമ്മയും ഗുരുതര പരിക്കുകളോടെ ദുരന്തത്തെ അതിജയിച്ചു. സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായഫണ്ട് ഇവർക്കും ലഭിച്ചിട്ടില്ല.
ചൂരൽമല സാമൂഹ്യ പ്രവത്തകൻ കൂടിയായ ഉസ്മാൻ ബാപ്പുവും ചികിത്സാ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇപ്പോഴും ചികിത്സ തുടരുന്ന കുടുംബത്തിലെ മൂന്ന് പേർക്കായി മാസം തോറും 20000 രൂപയോളം ചെലവു വരുന്നുണ്ട്.
ഇതുപോലെ നിരവധി പേരാണ് ദുരന്ത ഭൂമിയിലുള്ളത്. ദുരന്തത്തെ അതിജയിച്ചവർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുതിയ സംരംഭങ്ങളുമായി ജീവിതം തിരിച്ചു പിടിക്കുകയാണ്. എന്നാൽ സർക്കാർ സഹായങ്ങൾ ലഭിക്കാത്തത് ദുരന്തബാധിതർക്ക് ഇരട്ടി ദുഖമാണ്,
Adjust Story Font
16