Quantcast

മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ വീണ്ടും ഉയർന്നു; 264

വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ, ബെയ്‌ലി പാലം നിര്‍മ്മാണം നാളെ പൂര്‍ത്തിയാവും

MediaOne Logo

Web Desk

  • Updated:

    31 July 2024 6:35 PM

Published:

31 July 2024 4:19 PM

Mundaki landslide: Death toll rises again; 264, latest news malayalam മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ വീണ്ടും ഉയർന്നു; 264
X

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 264 ആയി ഉയർന്നു. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. ഇവർക്കായി രാത്രിയിലും തിരച്ചിൽ തുടരുകയാണ്.

അതേസമയം ദുരന്തമുഖത്തുൾപ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബെയ്‌ലി പാലം നിര്‍മ്മാണം നാളെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. രാത്രിയിലും നിര്‍മാണ പ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാര്‍ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തി.

TAGS :

Next Story