Quantcast

മുണ്ടക്കൈ ദുരന്തം; വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

കൽപ്പറ്റയിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2024-08-01 01:04:56.0

Published:

1 Aug 2024 12:59 AM GMT

mundakkai landslide
X

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. കൽപ്പറ്റയിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

ദുരന്തത്തില്‍ ഇതുവരെ 264 പേരാണ് മരിച്ചത്. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു.191 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബെയ്‌ലി പാലം ഇന്ന് സജ്ജമാവുമെന്നാണ് പ്രതീക്ഷ. രാത്രിയിലും തുടരുന്ന നിര്‍മാണ പ്രവര്‍ത്തനം മന്ത്രിമാര്‍ വിലയിരുത്തി. പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേ​ഗം കൂടും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്കാണ് പാലം നിർമിക്കുന്നത്.

ബെയ്‌ലി പാലത്തിന് ഒപ്പം മറ്റൊരു പാലം കൂടി നിർമിക്കും. ഇപ്പോൾ നിർമിക്കുന്ന പാലത്തിന് സമാന്തരമായാണ് നടപ്പാലം നിർമിക്കുക. ബെയ്‌ലി നിർമാണ രീതിയിൽ തന്നെയാണ് നടപ്പാലവും നിര്‍മിക്കുന്നത്. ഒന്ന് കാൽനട യാത്രക്കും മറ്റൊന്ന് വാഹന ഗതാഗതത്തിനായും ഉപയോഗിക്കും.

TAGS :

Next Story