വധ ഗൂഢാലോചനക്കേസ്; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
ദിലീപിന്റെ അഭിഭാഷകനെതിരെ മൊഴി നൽകാൻ പൊലീസ് വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് സായ് ശങ്കർ ഹരജിയിൽ ആരോപിച്ചു
വധ ഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കർ ഹരജിയിൽ ആരോപിച്ചു. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള സായ് ശങ്കരിന്റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകനെതിരെ മൊഴി നൽകാൻ പൊലീസ് വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് സായ് ശങ്കർ ഹരജിയിൽ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തന്നെ കേസിൽ കുടുക്കുന്നതെന്നും കേസിൽ തന്നെ കസ്റ്റഡിലെടുത്ത് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും സായ് ശങ്കർ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിനു മുമ്പാകെ രണ്ടു തവണ ഹാജരാവാൻ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് സായ് ശങ്കർ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായിരുന്നില്ല. സായ് ശങ്കർ നൽകിയ ഹരജി ജസ്റ്റിസ് പി. ഗോപിനാഥിന്റെ മുമ്പാകെ ഇന്നലെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാൽ കോടതി ഇന്നുച്ചയ്ക്ക് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിവെക്കുകയാണുണ്ടായത്. കേസിൽ പ്രോസിക്യൂഷന്റെ അടക്കമുള്ള നിലപാടുകൾ തേടാനുണ്ടെന്നായിരുന്നു കോടതിയുടെ വിശദീകരണം.
Adjust Story Font
16