കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചാരകർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ
സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന മാധ്യമപ്രവർത്തനം ഒട്ടും ആശാവഹമല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട്: കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന മാധ്യമപ്രവർത്തനം ഒട്ടും ആശാവഹമല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടേയും കർശന നിർദേശമുണ്ടായിട്ടും കേരളത്തിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രചാരകർക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഒപ്പുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പുവച്ചവർ: സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഡോ. കെ.എം ബഹാഉദ്ദീൻ നദ്‌വി, പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഡോ. ഹുസൈൻ മടവൂർ, വി.ടി അബ്ദുല്ലക്കോയ തങ്ങൾ, സി.എ മൂസ മൗലവി, ടി.കെ അഷ്റഫ്, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഇ.പി അഷ്റഫ് ബാഖവി, എഞ്ചിനീയർ പി.മമ്മത് കോയ, ഒ.സി സലാഹുദ്ദീൻ.
Adjust Story Font
16