Quantcast

പാലാ ബിഷപ്പിൻറെ വിദ്വേഷ പ്രസംഗം: നിലപാട് കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ

MediaOne Logo

Web Desk

  • Updated:

    2021-09-20 01:27:20.0

Published:

20 Sep 2021 1:22 AM GMT

പാലാ ബിഷപ്പിൻറെ വിദ്വേഷ പ്രസംഗം: നിലപാട് കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ
X

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ. വിവാദ പരാമർശം പിന്‍വലിക്കണമെന്ന ആവശ്യം കാന്തപുരം എ പി അബൂബക്കർ മുസലിയാർ ഉന്നയിച്ചിട്ടുണ്ട്. മന്ത്രി വി എന്‍ വാസവനെ മുന്‍നിർത്തി സർക്കാർ നടത്തിയ ശ്രമങ്ങളെ ഏകപക്ഷീയമെന്ന് പറഞ്ഞ് മുസ്‌ലിം സംഘടനകള്‍ തള്ളുകയും ചെയ്തു.

പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സർക്കാർ കാണിക്കുന്ന നിസംഗ സമീപനവും മുസ് ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പാലാ ബിഷപ് ഹൗസ് സന്ദർശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ് ലിം സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. പരാമർശം പിന്‍വലിക്കാതെ മറ്റുവഴിയില്ലെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ ലിയാർ പറയുന്നത്. സി പി എം അനുഭാവ നിലപാട് പലപ്പോഴും സ്വീകരിക്കുന്ന കാന്തപുരം സർക്കാർ നിലപാടിനെ സംശയത്തിന്‍റെ മുനയില്‍ നിർത്തിയതും സർക്കാരിന് തിരിച്ചടിയാണ്.

സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നോ എന്ന സംശയം സമസ്തയും ഉന്നയിക്കുന്നുണ്ട്. പാലാ പ്രസംഗത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ സർക്കാർ കർശന നടപടിയെടുക്കാത്തതും പ്രതിഷേധം വർധിക്കാന്‍ കാരണമാണ്. മന്ത്രി വി എന്‍ വാസവനെ മുന്‍നിർത്തി സർക്കാർ നടത്തിയ പരിഹാര ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സർക്കാരിന്‍റെതുടർനീക്കങ്ങള്‍ എന്തെന്ന് ശ്രദ്ധിക്കുകയാണ് മുസ് ലിം സമൂഹത്തിലെ സംഘടനകളെല്ലാം.

TAGS :

Next Story