എഐ ക്യാമറകൾക്ക് മുന്നിൽ പ്രതിഷേധബോർഡ് സ്ഥാപിക്കാൻ യൂത്ത് ലീഗ്; റോഡിൽ അപായബോർഡുകളും സ്ഥാപിക്കും
പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം
തിരുവനന്തപുരം: എ.ഐ ക്യാമറകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എ ഐ ക്യാമറകൾക്ക് മുന്നിൽ പ്രതിഷേധ ബോർഡുകൾ സ്ഥാപിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് . ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ 100 മീറ്റർ ദൂരത്തും അപായ ബോർഡുകളും സ്ഥാപിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ബോർഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകും.
ഏറെ വിവാദങ്ങൾക്ക് നടുവിലാണ് എ ഐ ക്യാമറകൾ പിഴ ഈടാക്കാനായി മിഴി തുറക്കുന്നത്. രാവിലെ എട്ടുമണിമുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, റെഡ് സിഗ്നൽ മുറിച്ചു കടക്കൽ, അമിതവേഗം, അപകടകരമായ പാർക്കിങ് എന്നീ നിയമലംഘനങ്ങൾ എ ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടാൽ കാശ് പോയി എന്ന കാര്യം ഉറപ്പാണ്.
നോട്ടീസ് തപാൽ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ റൈഡിന് പിഴയുണ്ട്. പക്ഷെ 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമനെങ്കിൽ തൽക്കാലം നടപടി ഇല്ല. പ്രതിദിനം ഇരുപത്തിഅയ്യായിരത്തോളം നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകാനാണ് ആലോചിക്കുന്നത്
Adjust Story Font
16