Quantcast

'കാഫിർ' വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കെ.കെ ലതികക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹം: യൂത്ത് ലീഗ്

ലതികയുടെ ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    14 Jun 2024 3:59 PM GMT

Kafir practice; Statement of CPM leader KK Latika was taken,vadakara,loksabhapoll2024,latestnews
X

കോഴിക്കോട്: കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിഷയത്തിൽ കാസിം നിരപരാധിയാണെന്ന് കോടതിയിൽ പൊലീസ് സത്യവാങ്മൂലം നൽകിയിട്ടും സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ ലതികക്കെതിരെ നടപടിയെടുക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ്.

വ്യാജ സ്ക്രീൻ ഷോട്ടിൽ നിരന്തരം അന്വേഷണം ആവശ്യപ്പെട്ടിട്ടും അമാന്തം കാണിച്ചതിനെതിരെ കാസിം കോടതിയെ സമീപിപ്പിച്ചതിനുശേഷമാണ് പൊലീസിന് സത്യവാങ്മൂലം സമർപ്പിക്കേണ്ടി വന്നത്.

സ്ക്രീൻഷോട്ട് നിർമ്മിച്ചത് കാസിമല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും നിലവിൽ കുറ്റ്യാടി മുൻ എം.എൽ.എ കെ കെ ലതികയുടെ ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എന്നിട്ടും കുറ്റ്യാടി മുൻ എം എൽ എ കെ കെ ലതികക്കെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാണിക്കുകയാണെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ഇൻ ചാർജ് എ ഷിജിത്ത് ഖാൻ എന്നിവർ പറഞ്ഞു.

TAGS :

Next Story