'ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവർണർ രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങണം'; എം.വി ഗോവിന്ദൻ
"ഗവർണർ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി"
തിരുവനന്തപുരം: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പദവിയൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് നല്ലതെന്നും ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.
"ഗവർണർക്ക് പഴയതുപോലെ രാഷ്ട്രീയപ്രവർത്തനമാണ് നന്നാവുക. അദ്ദേഹം രാജിവെച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങണം. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രിംകോടതി നിലപാട് വ്യക്തമായി പുറത്തു വന്നിട്ടും അതിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രസിഡന്റിനോടാണ് തനിക്ക് മറുപടി പറയാൻ ബാധ്യത എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഭരണഘടനാ വിരുദ്ധം. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. സുപ്രിംകോടതിയോടുള്ള അനാദരവാണത്, കോടതിയെ ധിക്കരിക്കുന്നതിന് തുല്യം. ഗവർണർ പദവി ഒഴിയണം, ഗവർണർ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി". ഗോവിന്ദൻ പറഞ്ഞു.
updating
Adjust Story Font
16