Quantcast

‘എംഎൽഎയായ എം.വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയാകാം’; പാർട്ടിയിൽ ഇരട്ട നീതിയെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

എ.കെ ബാലൻ നടത്തിയ മരപ്പട്ടി പരാമർശത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി

MediaOne Logo

Web Desk

  • Updated:

    2024-12-11 03:52:14.0

Published:

11 Dec 2024 12:57 AM GMT

MV Govindan criticized at CPM Kollam district conference
X

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിതാണ് പ്രതിനിധികൾ വിമർശിച്ചത്. പാർട്ടിയിലെ മേൽത്തട്ടിലേയും താഴ്ത്തട്ടിലേയും ജനപ്രതിനിധികൾക്ക് ഇരട്ട നീതിയെന്നും വിമർശനമുയർന്നു.

എംഎൽഎമാരായ എം.വി ഗോവിന്ദനും വി.ജോയിക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം. എന്നാൽ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ലെന്നത് എന്ത് നീതിയെന്നും പ്രതിനിധികൾ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നടത്തിയ മരപ്പട്ടി പരാമർശത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

ഇന്നലെ വൈകുന്നേരം നടന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിലാണ് വലിയ വിമർശനങ്ങളുയർന്നത്. അതിൽ ഏറ്റവും കൂടുതൽ വിമർശനമേറ്റത് ഇ.പി ജയരാജനായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കടക്കം വിമർശനമുയർന്നത്. തൊഴിലാളിവർഗ പാർട്ടിയുടെ സെക്രട്ടറി ഇത്തരത്തിലല്ല തൊഴിലാളികളോട് പെരുമാറേണ്ടത്. തൃശൂരിലെ ജാഥക്കിടയിൽ മൈക്ക് ഓപറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നാണ് പ്രവർത്തകരുടെ പ്രധാന വിമർശനം.

TAGS :

Next Story