'ജയരാജന് ഒരു അതൃപ്തിയും ഇല്ല, എവിടെ വെച്ച് വേണമെങ്കിലും ജാഥയിൽ ചേരാം'; എം.വി ഗോവിന്ദൻ
'പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. വിളക്ക് ഒപ്പം കളയും ഉണ്ടാകും.ആ കള പിഴുത് കളയുക തന്നെ ചെയ്യും'
EP JAYARAJAN , MV GOVINDAN
കണ്ണൂർ: എൽഡിഫ് കൺവീനർ ഇ.പി ജയരാജന് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ എവിടെ വേണമെങ്കിലും ചേരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'അദ്ദേഹം മനഃപൂർവം വിട്ടുനിൽക്കുന്നതല്ല. ജയരാജന് ഒരു അതൃപ്തിയും ഇല്ല. ഉദ്ഘടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലാണ്. ചികിത്സിക്കാൻ വിടില്ലെന്ന് പറഞ്ഞാൽ ശരിയല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'ജയരാജന് ഏതെങ്കിലും പ്രത്യേകം ജില്ല എന്നൊന്നില്ല. അദ്ദേഹം എൽ.ഡി.എഫ് കൺവീനർ ആണ്. സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ജയരാജന് പങ്കെടുക്കാമെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിനെതിരെ യു ഡി എഫും ബി ജെ പി യും കൈ കോർത്ത് സമരം നടത്തുകയാണ്.ചാവേർ സമരം ഒഴിവാക്കിയാൽ സി.പി.എമ്മിന്റെ അധിക സുരക്ഷയും ഒഴിവാക്കും. പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. വിളക്ക് ഒപ്പം കളയും ഉണ്ടാകും. ആ കള പിഴുത് കളയുക തന്നെ ചെയ്യും. വിള സംരക്ഷിക്കുക എന്നതാണ് പാർട്ടിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
'ജമാഅത്തെ ഇസ്ലാമി- ആർ.എസ്.എസ് ചർച്ചയിൽ സിപിഎം ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി പറഞ്ഞില്ല. ഹക്കീം ഫൈസിയെ നീക്കിയത് അവരുടെ സംഘടനാ വിഷയമാണ്. അത് അവർ തന്നെ പരിഹരിക്കും എന്നാണ് വിശ്വാസമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വിട്ടുനിന്നത് ഏറെ ചര്‍ച്ചയായിരുന്നു. കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇ. പി പങ്കെടുത്തില്ല . ക്ഷണമുണ്ടായിട്ടും ഉദ്ഘാടന പരിപാടിയിൽ നിന്നും ഇ പി വിട്ടുനിന്നു . നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന . ജാഥയിൽ പങ്കെടുക്കണമെന്ന് ഇ പി ക്ക് പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16