പി.വി.അൻവർ യുഡിഎഫിൽ കയറാൻ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണ്: എം.വി ഗോവിന്ദന്‍
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാണ്
മലപ്പുറം: പി.വി.അൻവർ യുഡിഎഫിൽ കയറാൻ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവർ പി.ശശിയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാണ്. സ്വതന്ത്രൻ വരുമോ എന്നൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എൻ.എം വിജയന്‍റെ മരണത്തെ തുടർന്ന് പുറത്തിറങ്ങാൻ പറ്റാത്തതിനാലാണ് ഐ.സി ബാലകൃഷ്ണൻ മാറി നിൽക്കുന്നതെന്ന് ഗോവിന്ദന്‍ ആരോപിച്ചു. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജി വെക്കണം. വിജയൻ്റെ കടത്തിൻ്റെ ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16