തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം ശരിയാണ്: എം.വി ഗോവിന്ദൻ
ത്രിപുരയിൽ ബി.ജെ.പിയും ഇടത് - കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
mv govindan
പാലക്കാട്: ജയിച്ചാലും തോറ്റാലും ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ല. ത്രിപുരയിൽ കോൺഗ്രസിനും സി.പി.എമ്മിനും പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണ്. കുറഞ്ഞ വോട്ടാണ് ഉള്ളതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം കേരളത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൽ റെയിൽവേ വികസനം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. യു.ഡി.എഫ് എം.പിമാർ ഈ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരൻ കേരളത്തിന് ഒന്നും ലഭിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ ബി.ജെ.പിയും ഇടത് - കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തുടക്കത്തിൽ മുന്നിട്ടുനിന്ന ബി.ജെ.പി ഇടയ്ക്ക് പിന്നോട്ട് പോയിരുന്നു. ഇപ്പോൾ 34 സീറ്റുമായി ബി.ജെ.പിയാണ് മുന്നിട്ടുനിൽക്കുന്നത്. 15 സീറ്റുകളിൽ ഇടത്-കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുന്നു. 11 സീറ്റുകളിൽ തിപ്ര മോഥ പാർട്ടിയാണ് മുന്നിട്ടുനിൽക്കുന്നത്.
Adjust Story Font
16