'സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കോൺഗ്രസ് സമീപിക്കുന്നത് എങ്ങനെയെന്നതിൻ്റെ തെളിവാണിത്' തരൂരിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
'ശരി പറയുന്നത് ആരായാലും അത് അംഗീകരിക്കുക,കേരളത്തിൽ വികസനം വേണ്ടന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്'

തിരുവനന്തപുരം: തരൂരിനെ അഭിനന്ദിച്ച് എം.വി ഗോവിന്ദൻ. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കോൺഗ്രസ് സമീപിക്കുന്നത് എങ്ങനെയെന്നതിൻ്റെ തെളിവാണ്.വസ്തുതകൾ കൃത്യമായി അവതരിപ്പിച്ച് സംസാരിച്ചതാണ് തരൂർ ചെയ്ത പാതകമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ലേഖനത്തിൽ എല്ലാം വ്യക്തമാണ് .ലേഖനം എഴുതിയതും അതിൻറെ ഉള്ളടക്കവും അല്ല പ്രശ്നം അത് എഴുതിയ ആളാണ് കോൺഗ്രസിന്റെ പ്രശ്നം. ശരി പറയുന്നത് ആരായാലും അത് അംഗീകരിക്കുക. ആ അർത്ഥത്തിൽ തരൂർ പറഞ്ഞ ശരി ഞങ്ങൾ അംഗീകരിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ്സിന്റെ നിലപാട് കേരളത്തിൻറെ നേട്ടം ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ കേരളത്തിൽ എല്ലാവരും സഖ്യമായി സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വികസനവും കേരളത്തിൽ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും കുറ്റപ്പെടുത്തി. ക്രിയകമാകമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള പ്രതിപക്ഷം ഇവിടെ പിന്തിരിപ്പൻ നിലപാടാണെന്ന് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളവും രാജ്യവും അംഗീകരിച്ചയാളാണ് തരൂരെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാനുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16