പോരാളി ഷാജി അടക്കമുള്ള ഇടതുപക്ഷ ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നുവെന്ന് എം.വി ജയരാജൻ
സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് എം.വി ജയരാജൻ പറഞ്ഞു
എം.വി ജയരാജൻ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി നേരിട്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.വി ജയരാജൻ. സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്നും ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു.
"ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന പല സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി അത്തരം ഗ്രൂപ്പുകൾ കാണുമ്പോൾ ഇടതുപക്ഷ അനുകൂലമെന്ന് നമ്മൾ കരുതുകയും അതിനെ തന്നെ ആശ്രയിക്കും ചെയ്യും. എന്നാൽ ആ ഗ്രൂപ്പ് അഡ്മിൻമാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാൽ നേരത്തെ നടത്തിയതിന് വിപരീതമായി ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണ്" എം വി ജയരാജൻ പറഞ്ഞു.
Adjust Story Font
16