'വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല'; അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി
വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണർക്ക് കത്ത് നൽകിയത്.
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടു.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി എംവിഡിയും പൊലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ജോലിക്ക് ഉപയോഗിക്കാൻ വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് എംവിഡി. ഇന്ധനം നിറയ്ക്കാനും ഇൻഷൂറൻസ് അടയ്ക്കാനുമടക്കം ഉടൻ തുക അനുവദിക്കണമെന്നാണ് എംവിഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story
Adjust Story Font
16