എൻ. പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി
റിവ്യൂ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നീട്ടി. 120 ദിവസത്തേക്കാണ് നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി.എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.
ജയതിലകിനും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ പരസ്യ വിമർശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും കഴിഞ്ഞ നവംബറിലാണ് സസ്‌പെൻഡ് ചെയ്താണ് . ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമായിരുന്നു നടപടി.
Next Story
Adjust Story Font
16