നടനവിസ്മയം ഇനി ഓർമ; കെ.പി.എ.സി ലളിതയ്ക്ക് ആദരാഞ്ജലികളുമായി കേരളം
വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം
അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ട് പോവും. വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്.
സിനമയിലെ സഹപ്രവർത്തകർ ഓരോരുത്തരായി രാത്രി കെ പി എസ് ഇ ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്,.തുടങ്ങിയവർ ഇന്നലെത്തന്നെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. പ്രിഥ്വിരാജ്,മനേജ്.കെ ജയൻ ജയസൂര്യ മല്ലികാസുകുമാരൻ തുടങ്ങിയവരെല്ലാം ഓഡിറ്റോറയത്തിൽ എത്തി.
വടക്കാഞ്ചേരിയിൽ രണ്ടു സ്ഥലത്തായിട്ടായിരിക്കും പൊതു ദർശനം ഉണ്ടായിരിക്കുക. മുൻസിപ്പൽ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദർശനം ഉണ്ടാവും. തൃശ്ശൂരിൽ ഇന്നസെന്റ് ഇടവേളബാബു ഉടപെടെ ഉള്ളവർ എത്തിയിരുന്നു. ഫുഡ്ബോൾ താരം ഐ എം വിജയനും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. പിതാവ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.
ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്‍റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി. 1978ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേരളാ സംഗീതകലാ അക്കാദമിയുടെ പ്രഥമ വനിതാ ചെയർപേഴ്‌സനായിരുന്നു. മകൻ സിദ്ധാർഥ് ഭരതൻ നടനും സംവിധായകനുമാണ്.
Adjust Story Font
16