'നവകേരള സദസ്സിന് തനത് ഫണ്ടിൽ നിന്ന് പണം നൽകണമെന്ന് പറയാൻ സർക്കാരിന് കഴിയില്ല,പറവൂർ നഗരസഭാ സെക്രട്ടറി നിയമ ലംഘനം നടത്തി'; വി.ഡി സതീശൻ
പറവൂർ നഗരസഭാ സെക്രട്ടറിയെ മന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
തിരുവനന്തപുരം: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തനത് ഫണ്ടിൽ നിന്ന് പണം നൽകണമെന്ന് പറയാൻ സർക്കാരിന് കഴിയില്ല. പറവൂർ നഗരസഭാ സെക്രട്ടറി നിയമ ലംഘനം നടത്തി. മുൻസിപ്പൽ ചെയർപേഴസൺ അംഗീകാരം നൽകാതെ പണം അനുവദിക്കുന്നത് നിയമലംഘനമാണ്. പറവൂർ നഗരസഭാ സെക്രട്ടറിയെ മന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പറവൂർ നഗരസഭ നവകേരള സദസ്സിന് പണം അനുവദിച്ചതിനെതിരെ വി ഡി സതീശന്റെ ഭാഗത്തുനിന്നും ഉണ്ടായത് അപക്വമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഔദ്യോഗിക തീരുമാനം നടപ്പിലാക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. പറവൂർ നഗരസഭസെക്രട്ടറിക്ക് തുടർച്ചയായി ഭീഷണി നേരിടേണ്ടി വരികയാണ്. ജനാധിപത്യ സംവിധാനത്തിനകത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16