നവകേരള സദസിന് പണം അനുവദിച്ച് പറവൂർ നഗരസഭ സെക്രട്ടറി; ചെക്കിൽ ഒപ്പിട്ടത് കൗൺസിൽ തീരുമാനം ലംഘിച്ച്
ഒരു ലക്ഷം രൂപയുടെ ചെക്കിലാണ് നഗരസഭാ സെക്രട്ടറി ഒപ്പിട്ടത്
പറവൂർ: നവകേരള സദസിന് പറവൂർ നഗരസഭ കൗൺസിൽ തീരുമാനം ലംഘിച്ച് നഗരസഭാ സെക്രട്ടറി പണം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കിൽ നഗരസഭാ സെക്രട്ടറി ഒപ്പിട്ടു.സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. യു.ഡി.എഫാണ് പറവൂർ നഗരസഭ ഭരിക്കുന്നത്.
നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്.തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയും ചെയ്തിരുന്നു. ചെക്കില്‍ ഒപ്പിട്ടാല്‍ ആ പണം സെക്രട്ടറിയില്‍ നിന്ന് ഈടാക്കുമെന്ന് നഗരസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇതെല്ലാം മറികടന്നാണ് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടിരിക്കുന്നത്.
അതേസമയം, പറവൂർ നഗരസഭ ഏകകണ്ഠേനയാണ് നവകേരള സദസ്സിന് പണമനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ പാർട്ടിക്കാർ വിലമതിക്കില്ല എന്നാണത് വ്യക്തമാക്കുന്നതെന്നും അപവാദ പ്രചരണങ്ങൾ നടത്തിയവർ അപഹാസ്യരാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16