Quantcast

നവകേരള സദസ്സ് സമാപനം നാളെ വട്ടിയൂർക്കാവിൽ

കേരളത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    22 Dec 2023 5:10 AM GMT

Navakerala sadass will concludes tomorrow
X

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും പിന്നിട്ട് നവകേരള സദസ്സ് നാളെ സമാപിക്കും. പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. നാളെ വട്ടിയൂർക്കാവിലാണ് സമാപനം. അതിനിടെ ആറ്റിങ്ങലിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം.

കേരളത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തുന്നത്. യാത്രയുടെ തുടക്കം മുതൽ ആരോപണങ്ങളും കൂട്ടിനുണ്ടായിരുന്നു. യാത്രക്കായി ആഡംബര ബസ് തയ്യാറാക്കിയതായിരുന്നു ആദ്യത്തെ വിവാദം. പിന്നീട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ചതും മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചതും വിവാദമായി.

പരിപാടി സമാപനത്തിലേക്ക് അടുക്കുമ്പോൾ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പല സ്ഥലങ്ങളിലും പരസ്യമായ ഏറ്റുമുട്ടലിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ ആറ്റിങ്ങലിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രണ്ട് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story