Quantcast

ഉഡുപ്പിയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

നിലമ്പൂര്‍ കരുളായി ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടയാളാണ് വിക്രം ഗൗഡ

MediaOne Logo

Web Desk

  • Updated:

    2024-11-19 04:28:59.0

Published:

19 Nov 2024 4:12 AM GMT

ഉഡുപ്പിയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു
X

കാസർകോട്: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. മാവോയിസ്റ്റ് മിലിറ്ററി ഓപറേഷൻസ് മേധാവിയാണ് വിക്രം ഗൗഡയെന്നാണ് പൊലീസ് പറയുന്നത്.

ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉടുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. കർണാടക പൊലീസും ആന്റി നക്‌സൽ ഫോഴ്‌സും ഹിബ്രി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു.

അഞ്ചു മാവോയിസ്റ്റുകളാണു സ്ഥലത്തുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ കരുളായി ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.

നിലവിൽ നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ വനമേഖലയുടെ സമീപത്തെ ജനവാസമേഖലയിലെത്തുകയായിരുന്നു. വിവരമറിഞ്ഞ ആന്റി നക്‌സല്‍ സ്‌ക്വാഡ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത, ജയണ്ണ, വനജാക്ഷി എന്നീ നേതാക്കളാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവര്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റതായി സംശയിക്കുന്നുണ്ട്.

Summary: Naxal commander Vikram Gowda killed in encounter in Karnataka's Udupi

TAGS :

Next Story