ഇടുക്കി എയർസ്ട്രിപ്പ്: വനം, വന്യ ജീവി ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ലെന്ന് എൻ.സി.സി
2017 ൽ ആരംഭിച്ച പദ്ധതിയ്‌ക്കെതിരെ അവസാനവട്ടം ഹരജി വന്നത് സംശയകരമാണെന്നും എൻ.സി.സി
ഇടുക്കി എയർസ്ട്രിപ്പ് നിർമ്മാണത്തിലൂടെ വനം, വന്യ ജീവി ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ലെന്ന് നാഷണൽ കാഡറ്റ് കോർപ്പ്‌സ് (എൻ.സി.സി) ഹൈക്കോടതിയെ അറിയിച്ചു. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും 2017 ൽ ആരംഭിച്ച പദ്ധതിയ്‌ക്കെതിരെ അവസാനവട്ടം ഹരജി വന്നത് സംശയകരമാണെന്നും എൻ.സി.സി പറഞ്ഞു. ഇടുക്കി എയർസ്ട്രിപ്പിനെ ഭാവിയിൽ പരിസ്ഥിതി സൗഹൃദ ഗ്രീൻ എയർ സ്ട്രിപ്പാക്കി മാറ്റുമെന്നും സർക്കാർ ഭൂമിയിലാണ് എയർ സ്ട്രിപ്പ് നിർമാണമെന്നും വ്യക്തമാക്കി. വ്യോമയാന മന്ത്രാലയത്തിന്റെയടക്കം ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും എൻ.സി.സി സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ അറിയിച്ചു.
തൊടുപുഴ സ്വദേശിയാണ് എയർ സ്ട്രിപ്പിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നത്. വനത്തോട് ചേർന്ന് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത് അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
The National Cadet Corps (NCC) has informed the High Court that the construction of the Idukki airstrip will not harm the forest and wildlife habitat.
Adjust Story Font
16