Quantcast

പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍, സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെടാന്‍ നീക്കം

ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്ന് ശശീന്ദ്രന്‍

MediaOne Logo

Web Desk

  • Updated:

    2024-09-19 06:07:13.0

Published:

19 Sep 2024 6:06 AM GMT

Ajit Pawars ncp, LDF, AK Saseendran, latest malayalam news,അജിത് പവാർ എൻ.സി.പി, എൽ.ഡി.എഫ്, എ.കെ.ശശീന്ദ്രൻ, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: എൻസിപിയിലെ മന്ത്രിസ്ഥാന തർക്കത്തിൽ പുതിയ തന്ത്രവുമായി എ.കെ ശശീന്ദ്രൻ വിഭാ​ഗം. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രി സ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡൻ്റ് പദവി ആവശ്യപ്പെടാനുമാണ് നീക്കം.

പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്നാണ് എ.കെ.ശശീന്ദ്രന്റെ പ്രതികരണം. എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് പാർട്ടി ഫോറത്തിൽ ചർച്ചയുണ്ടായിട്ടില്ല. പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും ശരത്പവാറുമായുള്ള കൂടിക്കാഴ്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story