നെയ്യാറ്റിൻകരയില്‍ ഡ്രിപ്പിടാനെത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞ് കയറി
ബുധനാഴ്ച രാവിലെയാണ് കാലിൽ സൂചി ഒടിഞ്ഞു കയറിയതായി കണ്ടെത്തിയത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒന്നര വയസുള്ള കുഞ്ഞിന്റെ കാലിൽ ഡ്രിപ്പ് ഇടാൻ കുത്തിയ സൂചി ഒടിഞ്ഞ് കയറി. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. തിരുവനന്തപുരം എസ്.എ.ടിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ കാലിൽ നിന്നും സൂചി പുറത്തെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് അരുവിപ്പുറം സ്വദേശി അഖിൽ -അനുലക്ഷ്മി ദമ്പതികളുടെ ഒന്നര വയസ്സ് പ്രായമുള്ള മകൻ ആയുഷിനെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്തപ്പോൾ ഡ്രിപ്പ് നൽകുന്നതിനായി കുഞ്ഞിൻറെ കയ്യിൽ സൂചി കുത്തി. കയ്യിൽ കൃത്യമായി സ്ഥാപിക്കാൻ പറ്റാത്തതിനാൽ അത് കാലിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാലിൽ സൂചി ഒടിഞ്ഞു കയറിയതായി കണ്ടെത്തിയത്. കാലിൽ സൂചി കുത്തുമ്പോൾ തന്നെ എതിർത്തിരുന്നു എന്നും അത് അവഗണിച്ചാണ് ആശുപത്രി അധികൃതർ കുത്തിയതെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി സുഖം പ്രാപിച്ച് വരികയാണ്.
Adjust Story Font
16