നീറ്റ് പരീക്ഷ നിർത്തലാക്കണം; അഖിലേന്ത്യാ പരീക്ഷാ സമ്പ്രദായം പരാജയം: എം.ഇ.എസ്
കേരളത്തിലും ജാതിസെൻസസ് നടത്തണം. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ ഉണ്ടെങ്കിൽ അത് തിരുത്തണമെന്നും ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
കോഴിക്കോട്: നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. അഖിലേന്ത്യാ പരീക്ഷാ സമ്പ്രദായം പരാജയമാണ്. ഇതിലൂടെ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എടുത്ത നിലപാട് കേരള സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റിൽ വലിയ ക്രമക്കേടും അഴിമതിയുമാണ് നടക്കുന്നത്. ആൾ ഇന്ത്യാ ക്വാട്ട എന്ന പേരിൽ വിദ്യാർഥികൾ പ്രയാസപ്പെടുകയാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണം. എസ്.എസ്.എൽ.സി പരീക്ഷ ഈ രീതിയിൽ നടത്തുന്നത് നിർത്തണം. എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് വേണം. വെറും എട്ട് മാർക്ക് മാത്രം നേടുന്ന കുട്ടിയും ഇപ്പോൾ വിജയിക്കും. ഗുണനിലവാരമില്ലാതെയാണ് കുട്ടികൾ പുറത്തിറങ്ങുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു.
കേരളത്തിലും ജാതിസെൻസസ് നടത്തണം. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ ഉണ്ടെങ്കിൽ അത് തിരുത്തണം. എൻ.എസ്.എസ് പറയുന്നതുകൊണ്ട് ജാതിസെൻസസിൽനിന്ന് പിൻമാറരുത്. കേരളത്തിലും ജാതിസെൻസസ് നടത്തണമെന്നും ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
Adjust Story Font
16