Quantcast

ടാബ്ലോ വിവാദം: ഖേദം പ്രകടിപ്പിച്ച് നെല്ലിക്കുഴി പഞ്ചായത്ത്

ഏതെങ്കിലും മത വിഭാഗത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഎം കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമായ മജീദ് പറപ്പാട്ട്

MediaOne Logo

Web Desk

  • Updated:

    2025-04-10 13:25:55.0

Published:

10 April 2025 2:51 PM IST

ടാബ്ലോ വിവാദം: ഖേദം പ്രകടിപ്പിച്ച് നെല്ലിക്കുഴി പഞ്ചായത്ത്
X

കൊച്ചി: ടാബ്ലോ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നെല്ലിക്കുഴി പഞ്ചായത്ത്. ഏതെങ്കിലും മത വിഭാഗത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വിശദീകരണം. വിഷയം രാഷ്ടീയവത്ക്കരിക്കരുതെന്ന് നെല്ലിക്കുഴി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും സിപിഎം കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമായ മജീദ് പറപ്പാട്ട് ആവശ്യപ്പെട്ടു. സംസ്ഥാന കേരളോത്സവത്തില്‍ അവതരിപ്പിച്ച ടാബ്ലോയാണ് വിവാദമാകുന്നത്.

ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്. യുവജനക്ഷേമ ബോർഡ് സംഘടിച്ച പരിപാടിയിൽ എൽഡിഎഫ് ഭരിക്കുന്ന നെല്ലിക്കുഴി പഞ്ചായത്താണ് ടാബ്ലോ അവതരിപ്പിച്ചത്. പഞ്ചായത്തിനോട് വിശദീകരണം തേടിയെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ മീഡിയവണിനോട് പറഞ്ഞു.

കോതമംഗലത്ത് നടക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് വിവാദ ടാബ്ലോ പ്രത്യക്ഷപ്പെട്ടത്. തൊപ്പിയിട്ട ഒരു മുസ്‌ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

TAGS :

Next Story