Quantcast

ചെന്താമര എവിടെ? തുമ്പില്ലാതെ പൊലീസ്; തെരച്ചിലിന് ഡ്രോണും സ്കൂബാ ഡൈവിങ് ടീമും

നൂറിലധികം പൊലീസുകാരാണ് പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    28 Jan 2025 6:50 AM

Published:

28 Jan 2025 4:45 AM

Chenthamara
X

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതി ചെന്താമരയെ പിടികൂടാനായില്ല. നൂറിലധികം പൊലീസുകാരാണ് പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്. സ്കൂബ ടീമും തിരച്ചിൽ നടത്തും. പുഴയിലോ കുളത്തിലോ ചാടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പരിശോധന. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌.

സുധാകരന്‍റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.. സുധാകരന്‍റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തു എന്ന സംശയത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ. കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു.



അതേസമയം ചെന്താമരക്ക് അന്ധവിശ്വാസമുണ്ടായിരുന്നതായി ബന്ധു പരമേശ്വരൻ പറഞ്ഞു. മുന്‍പും പലരെയും കൊലപ്പെടുത്താൻ ചെന്താമര ശ്രമിച്ചിരുന്നു. ചെന്താമരയെ പിടികൂടിയില്ലെങ്കിൽ അത് വലിയ ഭീഷണി ആകുമെന്നും പരമേശ്വരൻ മീഡിയവണിനോട് വ്യക്തമാക്കി.

നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര ഇന്നലെ രാവിലെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച സുധാകരന്‍റെ ഭാര്യ സജിതയെ 2019ൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സുധാകരനെയും കുടുംബത്തെയും ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍റെ കുടുംബവും നാട്ടുകാരും ചെന്താമരക്കെതിരെ പരാതി നൽകിയിരുന്നു.



TAGS :

Next Story