Quantcast

കുട്ടികള്‍ക്ക് സ്വന്തം അധ്യാപകരുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി

കുട്ടികൾ വീടുകളിൽ തന്നെ സുരക്ഷിതമായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-06-01 03:54:51.0

Published:

1 Jun 2021 1:05 AM GMT

കുട്ടികള്‍ക്ക് സ്വന്തം അധ്യാപകരുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി
X

കുട്ടികൾക്ക് സ്വന്തം അധ്യാപകരുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലോകം കെട്ടിപ്പെടുക്കാനുള്ള തുടക്കമിടലാണ് ഇത്. കുട്ടികൾ വീടുകളിൽ തന്നെ സുരക്ഷിതമായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റഗുലർ ക്ലാസുകൾ തുടങ്ങുക വിശദമായ പഠനത്തിന് ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈനിലൂടെയുമാകും ക്ലാസുകള്‍.

കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലെത്താനാകില്ല. ഈ സാഹചര്യത്തിലാണ് കൈറ്റ് വിക്ടേഴ്സ് വഴി പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. ഫസ്റ്റ് ബെല്‍ 2 വിലൂടെയാകും അധ്യയനം.

ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ക്ക് ഉറപ്പാക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ആദ്യ ആഴ്ചകളില്‍ പ്രത്യേക ക്ലാസുണ്ടാകും. പത്താംക്ലാസുകാര്‍ക്ക് സ്കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് നടത്തും. മറ്റ് ക്ലാസുകളിലേക്കും ഇത് പിന്നീട് വ്യാപിപ്പിക്കാനാണ് തീരുമാനം.



TAGS :

Next Story