പുതിയ ഗവർണർ രാജേന്ദ്ര ആർലെക്കർ ഇന്ന് എത്തും; സത്യപ്രതിജ്ഞ നാളെ
നാളെ രാവിലെ 10.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.
തിരുവനന്തപുരം: പുതിയ ഗവർണർ രാജേന്ദ്ര ആർലെക്കർ ഇന്ന് എത്തും. വൈകിട്ട് അഞ്ചിനാണ് ആർലെക്കർ തിരുവനന്തപുരത്ത് എത്തുന്നത്. നാളെ രാവിലെ 10.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ബിഹാർ ഗവർണറായിരുന്ന ആർലെക്കർ ഗോവ സ്വദേശിയാണ്. ആർഎസ്എസ് പ്രവർത്തകനായി സംഘടനാ പ്രവർത്തനം തുടങ്ങിയ ആർലെക്കർ മോദിയുടെ വിശ്വസ്തനാണ്. സർക്കാറുമായി നിരന്തരം ഏറ്റുമുട്ടിയ ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമിയായാണ് ആർലെക്കർ എത്തുന്നത്. എൽഡിഎഫ് സർക്കാരുമായി ഏത് തരത്തിലുള്ള ബന്ധമാണ് പുതിയ ഗവർണർ മുന്നോട്ടു കൊണ്ടുപോവുക എന്നാണ് ഇനി അറിയാനുള്ളത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് 750 കോടിയുടെ പദ്ധതി ഇന്ന് മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏകീകരിക്കാനുള്ള സമിതി രൂപീകരിക്കുന്നതും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാവും.
Adjust Story Font
16