സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; പാലാ രൂപത ബിഷപ്പിന് സാധ്യത
സഭാ ആസ്ഥാനമായ കാക്കനാടും വത്തിക്കാനിലും ഒരേ സമയത്താകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്ന പ്രഖ്യാപനം നടത്തുക
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിച്ചേക്കും.. ഇന്നലെ സഭാ ആസ്ഥാനത്ത് നടന്ന സിനഡ് സമ്മേളനത്തിൽ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. പാലാ രുപത ബിഷപ് ജോസഫ് കല്ലറങ്ങാട്ടാണ് പുതിയ സഭ തലവൻ എന്നാണ് സൂചന.
ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സിനഡ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. വൈകിട്ടോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഉജ്ജയിൻ രൂപത ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ തമ്മിലായിരുന്നു മത്സരം. ആദ്യ റൗണ്ടിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജോസഫ് കല്ലറങ്ങാട്ട് വിജയിക്കുകയായിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സിറോ മലബാർ സഭയ്ക്ക് പുതിയ ഒരു അധ്യക്ഷൻ വരുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ കത്ത് വത്തിക്കാന്റെ അനുമതിക്കായി ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിൽ അന്തിമ തീരുമാനം ഇന്ന് രാവിലെ തന്നെ അറിയിക്കും. മാർ പാപ്പയുടെ അനുമതി ലഭിച്ചാലുടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സഭാ ആസ്ഥാനമായ കാക്കനാടും വത്തിക്കാനിലും ഒരേ സമയത്താകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്ന പ്രഖ്യാപനം നടത്തുക.
Adjust Story Font
16