Quantcast

പുതിയ വഖഫ് നിയമ ഭേദഗതി വഖഫ് സ്വത്തുക്കള്‍ അപഹരിക്കുന്നതാണെന്ന് പി . മുജീബുറഹ്മാന്‍

വിവിധ മുസ്‍ലിം സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാ‌ടിയില്‍ കെ.മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു

MediaOne Logo

Web Desk

  • Published:

    28 Aug 2024 1:39 AM GMT

P Mujeeb Rahman
X

കൊച്ചി: പുതിയ വഖഫ് നിയമ ഭേദഗതി, വഖഫ് സ്വത്തുക്കള്‍ അപഹരിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി . മുജീബുറഹ്മാന്‍. ജമാ അത്തെ ഇസ്‍ലാമി ഹിന്ദ് കേരള സംഘടിപ്പിച്ച 'വഖഫ് അപഹരിക്കപ്പെടുമോ' - വഖഫ് നിയമ ഭേദഗതി ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. വിവിധ മുസ്‍ലിം സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാ‌ടിയില്‍ കെ.മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

മുമ്പ് പലതവണ വഖഫ് നിയമം ഭേദഗതി ചെയ്തെങ്കിലും അവയെല്ലാം വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനായിരുന്നു. എന്നാൽ ഇപ്പോൾ 44 ഭേദഗതികൾ കൊണ്ടുവരുന്നത് വഖഫ് സ്വത്തുക്കൾ അപഹരിക്കാനാണ്. വഖഫ് ബോർഡിനെ നോക്കുകുത്തിയാക്കൽ, ഭരണകൂടത്തിന് അമിത അധികാരം നൽകൽ, വഖഫ് ബോർഡിനെ നാലായി വിഭജിക്കൽ അടക്കമുള്ള വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്. ഇവയെല്ലാം ഭരണകൂടത്തിന്‍റെ വംശീയ അജണ്ടകളുടെ ഭാഗവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്നും പി.മുജീബ് റഹ്മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വഖഫ് നിയമ ഭേദഗതി ചർച്ച സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങൾ മുഖ്യാതിഥിയായി.

മുൻ എം.പി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപ്പെടുത്തുന്നതിനെ മതേതരമായി കാണേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ, എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മദ് കോയ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി, ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി, വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, മെക്ക സംസ്ഥാന സെക്രട്ടറി ഡോ. വി.പി.സി. ഉബൈദ് തുടങ്ങിയവർ ചര്‍ച്ച സംഗമത്തില്‍ സംസാരിച്ചു.



TAGS :

Next Story