അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: എൻ.ഐ.എ അന്വേഷണം സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും
രോഗികളുടെ വിവരം ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന് വിവരം

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും. രോഗികളുടെ വിവരങ്ങൾ കേരളത്തിലെ ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തൃശ്ശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്, എറണാകുളം സ്വദേശി മധു എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി മധുവിനായുള്ള അന്വേഷണം തുടരുകയാണെന്നും മനുഷ്യക്കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
Next Story
Adjust Story Font
16