ഇടുക്കിയിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം
കസേരയിൽ കയറി പുറത്തെ കാഴ്ചകൾ കാണുന്നതിനിടെ സ്ലൈഡിങ്ങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടം.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വാർത്ത കാണാം -
Next Story
Adjust Story Font
16