Quantcast

ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ പത്തൊമ്പതുകാരനെ കാണാനില്ലെന്ന് പരാതി

വൈക്കം സ്വദേശിയായ സഞ്ജയ് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് ഗോവക്ക് പോയത്

MediaOne Logo

Web Desk

  • Published:

    3 Jan 2024 8:18 AM

missing case,New Year , missing in Goa,ന്യൂയര്‍ ആഘോഷിക്കാന്‍ പോയ യുവാവിനെ കാണാനില്ല, കോട്ടയം സ്വദേശിയുടെ തിരോധാനം,latest malayalam news
X

കോട്ടയം: ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ കോട്ടയം വൈക്കം സ്വദേശിയെ കാണാനില്ലെന്ന് പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) എന്ന യുവാവിനെയാണ് കാണാതായത്. ഡിസംബർ 30ന് ഗോവയിൽ എത്തിയ സഞ്ജയിനെ പുതുവൽസര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്. സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലാണ്.

സഞ്ജയുടെ ബന്ധുക്കൾ തലോയലപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്.സംഭവത്തില്‍ ഗോവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


TAGS :

Next Story