നിപ: 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌കിൽ 26 പേർ
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം
ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള 13 പേരുടെ സാമ്പിൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 26 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story
Adjust Story Font
16