എൻ.എം വിജയന്റെ ആത്മഹത്യ; സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി
പാർട്ടിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ഉപസമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുടുംബം പ്രതികരിച്ചു
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി അറിയിച്ചതായി കുടുംബം. പാർട്ടിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും ഉപസമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുടുംബം പ്രതികരിച്ചു. എൻഎം വിജയന്റെ വീട്ടിലെത്തിയാണ് ഉപസമിതി കൂടിക്കാഴ്ച നടത്തിയത്.
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും ആരോപണവിധേയരിൽ നിന്ന് വിവരം തേടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വിജയൻറെ മരണത്തിനുശേഷം കുടുംബത്തെ വിശ്വാസത്തിലെടുക്കുന്നതിൽ ചില വീഴ്ചകളുണ്ടായെന്ന് സമിതിയംഗം സണ്ണി ജോസഫ് പറഞ്ഞു. വിജയൻറെ കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താനുള്ള തീരുമാനം.
കുറിപ്പുകൾ വിജയൻറേതാണെന്ന് ഉറപ്പാക്കിയാൽ കത്തിൽ പേരുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടിവരും. ഔദ്യോഗിക രേഖകളിലോ മിനിട്‌സുകളിലോ മറ്റ് ഉറപ്പാക്കാവുന്ന പ്രമാണങ്ങളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷര ങ്ങൾ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെയും കത്തുകളിലെയും കയ്യക്ഷരവുമായി ഒത്തുനോക്കും. ശാസ്ത്രീയ പരിശോധന നടത്തിയശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കും.
വാർത്ത കാണാം-
Adjust Story Font
16