'മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചത് ബോധപൂർവ്വം': എൻ.എൻ കൃഷ്ണദാസ്
പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും കൃഷ്ണദാസ്
പാലക്കാട്: മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചത് ബോധപൂർവ്വമാണെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. എന്നാലത് സിപിഎം നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മീഡിയവണ്ണിനോട് പറഞ്ഞു. പാലക്കാട്ടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ ഇടതുപക്ഷത്ത് നിന്നും അടർത്തിമാറ്റാൻ ബോധപൂർവ്വമായ ക്വട്ടേഷൻ ചിലർ എടുത്തിരുന്നതായും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരണം പെട്ടെന്നുള്ള വികാരത്തിന്റെ ഭാഗമായിരുന്നില്ല. ബോധപൂർവ്വമാണ് പറഞ്ഞത്. പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെയുഡബ്ല്യുജെക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട്. തൻ്റെ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം നാലായി മടക്കി ചാലിൽ ഇടണമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് എൻ.എൻ. കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചത്. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനൊപ്പം വേദിയിലെത്തിയ കൃഷ്ണദാസ് 'ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെയാണ്' മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അബ്ദുൽ ഷുക്കൂറിന്‍റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം.
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്ത് വന്നിരുന്നു. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയാണ് സിപിഎം നേതാവ് നടത്തിയത്. ഹീനമായ പ്രസ്താവന പിന്‍വലിച്ച് കൃഷ്ണദാസ് മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16