"അപ്പീൽ നൽകില്ല: പ്രിയാ വർഗീസ് അടക്കമുള്ളവരുടെ യോഗ്യത വീണ്ടും പരിശോധിക്കും"
കൂടുതൽ നിയമപോരാട്ടത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് സർവകലാശാലക്ക് ലഭിച്ച നിയമോപദേശം
കൊച്ചി: അസോസിയേറ്റ് പ്രഫസർ കേസിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് കണ്ണൂർ സർവകലാശാല. കോടതി ഉത്തരവ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രിയാ വർഗീസ് അടക്കമുള്ള റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് പേരുടെയും യോഗ്യത വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ കൂടുതൽ നിയമപോരാട്ടത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് സർവകലാശാലക്ക് ലഭിച്ച നിയമോപദേശം. അതുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർവകലാശാല. റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ സർവകലാശാലക്ക് തെറ്റുപറ്റിയിട്ടില്ലെന്ന മുൻ നിലപാടും വിസി ആവർത്തിച്ചു. നടപടിക്രമങ്ങളെല്ലാം നിയമപരമായിരുന്നു. അഡ്വ.ജനറലിനോട് രണ്ടുതവണ നിയമോപദേശം തേടി.
ഡെപ്യൂട്ടേഷൻ കാലയളവ് സംബന്ധിച്ച് യുജിസിക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. കോടതിവിധി ഡെപ്യൂട്ടേഷനിൽ റിസർച്ച് ചെയ്യാൻ പോകുന്ന അധ്യാപകർക്ക് തിരിച്ചടിയുണ്ടാക്കുമെന്നും വരാനിരിക്കുന്ന നേരിട്ടുള്ള നിയമങ്ങളെ ബാധിക്കുമെന്നും വിസി പറഞ്ഞു.
Adjust Story Font
16