Quantcast

രണ്ടര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം: ആയമാർക്ക് ജാമ്യമില്ല

കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി ഉപദ്രവിച്ചത്

MediaOne Logo

Web Desk

  • Published:

    24 Dec 2024 11:13 AM GMT

രണ്ടര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം: ആയമാർക്ക് ജാമ്യമില്ല
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച ആയമാർക്ക് ജാമ്യമില്ല. ആയമാരായ അജിത എസ്കെ, മഹേശ്വരി എൽ, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി തള്ളിയത്. മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രീയത്തിൽ ഉൾപ്പെടെ പരിക്കേൽപ്പിച്ചെന്നാണ് ഇവർതിരെയുള്ള കേസ്. ശിശു ക്ഷേമ വകുപ്പിലെ താത്‌കാലിക ആയമാരാണ് ഇവർ.

കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി ഉപദ്രവിച്ചത്. ശിശു ക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മുറിവ് കണ്ടെത്തിയത്. പിന്നാലെ തന്നെ ഇവർ ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയായിരുന്നു.

TAGS :

Next Story