ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി
വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ മാതാപിതാക്കൾക്ക് നിയമപരമായ മാർഗ്ഗം തേടാമെന്നും സുപ്രിംകോടതി
ഡൽഹി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗ്ഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു.
2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കിവെ സ്ഥലത്തെത്തിയ ക്വട്ടേഷൻ ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
Next Story
Adjust Story Font
16