Quantcast

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി പഞ്ചായത്ത്; നടപടി മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ

മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ പ്രദേശത്തെ ആയിരത്തോളം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    8 Jun 2021 2:16 AM GMT

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി പഞ്ചായത്ത്; നടപടി മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ
X

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ ഓണ്‍ലൈന്‍ പഠനം വഴി മുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് സൌകര്യമൊരുങ്ങുന്നു. ഒ.എഫ്.സി വഴി പ്രദേശത്തെ വീടുകളില്‍ ഇന്‍റര്‍നെറ്റ് സൌകര്യമൊരുക്കാന്‍ ചക്കിട്ടപാറ പഞ്ചായത്ത് തീരുമാനിച്ചു. മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ പ്രദേശത്തെ ആയിരത്തോളം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുതുകാട് മേഖലയിലെ നാല് വാര്‍ഡുകളില്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചക്കിട്ടപാറ പഞ്ചായത്ത് യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് പ്രദേശത്തേക്ക് ഒപ്റ്റിക് കേബിള്‍ ഫൈബര്‍ സ്ഥാപിച്ച് വഴി ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

150 വീടുകളില്‍ ആദ്യ ഘട്ടത്തില്‍ഇന്‍റര്‍നെറ്റ് എത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായ കുടുംബങ്ങള്‍ക്ക് പൊതുജന പങ്കാളിത്തത്തോടെയാണ് കണക്ഷന്‍ നല്‍കുക. മറ്റുള്ളവരില്‍ നിന്നും പണം ഈടാക്കും. താഴെയങ്ങാടി, ചെങ്കോട്ടക്കൊല്ലി, മരിയ ഭവന്‍, രണ്ടാം ബ്ലോക്ക് മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ ഗുണം കിട്ടുക.

TAGS :

Next Story